മദീന പ്രവിശ്യയിൽ ദുൽഹിജ്ജ മുതൽ വിവിധ മേഖലകളിൽ സൗദിവത്ക്കരണം നടപ്പാക്കും
സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മദീന മേഖലയിലെ നിരവധി സാമ്പത്തിക പ്രവർത്തനങ്ങളും തൊഴിലുകളും സൗദിവൽക്കരിക്കാനുള്ള തീരുമാനത്തിന്റെ മാർഗരേഖ പുറത്തിറക്കി. ഇത് തൊഴിൽ വിപണിയിൽ സൗദി പുരുഷ-സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
മദീനയിലെ വിവിധ പ്രൊഫഷനുകളുടെ സൗദിവൽക്കരണ നിരക്കുകൾ 40% മുതൽ 100% വരെ ആയിരിക്കും. മദീനയിലെ വിവിധ പ്രൊഫഷനുകളും പ്രവർത്തനങ്ങളും സൗദിവൽക്കരിക്കാനുള്ള തീരുമാനത്തിനായുള്ള നടപടിക്രമത്തിന്റെ വിശദീകരണം താഴെ കാണാം.
40% സൗദിവത്ക്കരണം: റസ്റ്റോറന്റുകളിലെ തൊഴിലാളികൾ (സർവീസ് അടക്കം) തൊഴിലാളികൾ സർവീസ്, പാർട്ടി കിച്ചണുകൾ, ഫാസ്റ്റ് ഫുഡ് സ്റ്റോറുകൾ, സ്വതന്ത്രമോ മിക്സഡ് ആയതോ ആയ കെട്ടിടങ്ങളിലെ ജ്യൂസ് കടകൾ, അടച്ച സമുച്ചയങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിലെ തൊഴിലാളികൾക്ക് 40% നിരക്കിൽ സൗദിവൽക്കരണം ബാധകമാകും, (ഒഴിവാക്കപ്പെട്ട തൊഴിലുകൾ ഒഴികെ), ഔട്ട്‌ലെറ്റിനുള്ളിൽ ഒരു ഷിഫ്റ്റിൽ 4 തൊഴിലാളികളോ അതിൽ കൂടുതലോ ആണെങ്കിൽ സൗദിവത്ക്കരണം ബാധകമാകും.
50% സൗദിവത്ക്കരണം: കഫേകൾ, ഐസ്ക്രീം കടകൾ, ഒറ്റയ്ക്കോ മിക്സഡ് ആയോ ഉള്ള കെട്ടിടങ്ങൾ, സമുച്ചയങ്ങൾ, അടച്ച വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാനീയങ്ങൾ വിളമ്പുന്ന തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നു, ഒരു ഷിഫ്റ്റിൽ രണ്ട് തൊഴിലാളികൾ അല്ലെങ്കിൽ അധികം തൊഴിലാളികൾ ഉണ്ടെങ്കിൽ സൗദിവത്ക്കരണം ബാധകമാകുന്നുണ്ട്.
അത് പോലെ ഭക്ഷണ-പാനീയങ്ങളുടെ മൊത്തവ്യാപാര പ്രവർത്തനത്തിലെ തൊഴിലാളികൾക്കും 50% നിരക്കിൽ സൗദിവൽക്കരണം ബാധകമാക്കും, സൗദിവത്ക്കരണത്തിൽ നിന്ന് ഇളവ്വുള്ള ശുചീകരണ തൊഴിലാളികൾ, ചരക്ക്, അൺലോഡിംഗ് തൊഴിലാളികൾ എന്നിവരുടെ ശതമാനം 20% കവിയരുത്.
അത് പോലെ ഭക്ഷണ പാനീയങ്ങളുടെ മൊത്തവ്യാപാര പ്രവർത്തനത്തിലെ തൊഴിലാളികൾക്കും 50% സൗദിവൽക്കരണം ബാധകമാകും.
മാർക്കറ്റിംഗ് സെപ്ഷ്യലിസ്റ്റ്, സെയിൽസ് റെപ്രസന്റേറ്റിവ് എന്നീ പ്രൊഫഷനുകളിൽ 40% സൗദിവത്ക്കരണം പ്രാബല്യത്തിൽ വരും.
കാഷ്യർ പൊസിഷൻ 100 % സൗദിവത്ക്കരണം ബാധകമാകും. അതേ സമയം ഈ നിയമം കാർ മെയിന്റനൻസ്, ഇന്ധനം നിറയ്ക്കൽ, സിലിണ്ടർ ഗ്യാസ്, റെസ്റ്റോറന്റുകൾ, കഫേകൾ, എല്ലാ തരത്തിലുമുള്ള വർക്ക്ഷോപ്പുകൾ, നഴ്സറികൾ എന്നിവയിൽ ബാധകമാകില്ല.
ജുമാദുൽ ആഖിർ 7 മുതൽ ദുൽഹിജ്ജ 20 വരെയുള്ള സമയത്തിനുള്ളിൽ സൗദിവത്ക്കരണ അനുപാതം ശരിയാക്കിയിരിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa