Monday, September 23, 2024
Saudi ArabiaTop Stories

ഇന്ന് മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടും

ഇന്ന് ബുധൻ മുതൽ അടുത്ത വെള്ളിയാഴ്ച വരെ, സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വടക്കൻ പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. മധ്യ, കിഴക്കൻ മേഖലകളിലേക്കും തണുപ്പ് വ്യാപിപ്പിക്കും.

തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, വടക്കൻ മദീന എന്നിവിടങ്ങളിലും താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അൽ-ലൈത്ത്, അൽ-ഖുൻഫുദ, അൽ-അർദിയാത്ത്, അദം, മെയ്സാൻ, അബഹ, ഖമീസ് മുഷൈത്, അൽ-നമാസ്, ബൽഖർൻ” അൽ-മജർദ, മഹായേൽ, ബാരിഖ്, തനുമ, അൽ-ബറക്, ബിഷ എന്നിവടങ്ങളിൽ വ്യാഴാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ ഇടത്തരം മുതൽ കനത്ത തോതിൽ മഴ ലഭിക്കും.

കൂടാതെ അൽ-ബഹ, ബൽജുറൈഷി, അൽ-മന്ദഖ്, അൽ-ഖുറ, ഖിൽവ, അൽ-മഖ്വ, അൽ-അഖിഖ്, ബനി ഹസ്സൻ, അൽ-ഹജ്റ, ഗാമിദ് അൽ-സനാദ്, ജിസാൻ, ബെഷ്, സബ്യ, ഫിഫ, അൽ-ഖൂബ, അൽ -അർദ, അൽ-ദാഇർ, അൽ-ഷാഖിഖ് എന്നിവിടങ്ങളിലും ഇടിമിന്നലോട് കൂടിയുള്ള മഴ പെയ്യും.

മഴയോടൊപ്പം ആലിപ്പഴ വർഷത്തിനും, കാറ്റിനും, കുറഞ്ഞ കാഴ്ച്ചാ പരിധിക്കും, തീരദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ താഴ്‌വരകളിൽ നിന്ന് മാറിനിൽക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q