Sunday, September 22, 2024
Saudi ArabiaTop Stories

രാജ്യത്ത് വാഹന ഇൻഷൂറൻസ് നിരക്ക് വർദ്ധിപ്പിക്കാനുള്ള കാരണം വ്യക്തമാക്കി ആദിൽ ഈസ

സൗദിയിൽ വാഹന ഇൻഷൂറൻസ് നിരക്ക് വർദ്ധിപ്പിക്കാനുള്ള കാരണം വെളിപ്പെടുത്തി ഇൻഷുറൻസ് കമ്പനികളുടെ ഔദ്യോഗിക വക്താവ് ആദിൽ ഈസ.

മുൻകാലങ്ങളെ അപേക്ഷിച്ച് വാഹനാപകടങ്ങൾ വർദ്ധിച്ചതാണ് ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാനുള്ള കാരണമെന്ന് അൽ ഇഖ്‌ബാരിയ ചാനൽ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സ്പെയർ പാർട്സുകളുടെ വിലവർദ്ധനവിനും, വർക്‌ഷോപ്പുകളും ഏജൻസികളും നിരക്ക് വർദ്ധിപ്പിച്ചതിന് പുറമെ, 2022 ൽ വാഹനാപകടങ്ങളുടെ എണ്ണം 1.6 ദശലക്ഷം കവിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഷുർ ചെയ്യാത്ത വാഹനങ്ങളുടെ ആധിക്യവും, പ്രീമിയം തുക കൂടാൻ കാരണമായിട്ടുണ്ടെന്നും, ഇൻഷുർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആദിൽ ഈസയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്ത് വന്നു. ആക്സിഡന്റുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കണക്കുകൾ പുറത്തുവിടണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q