Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഈത്തപ്പഴക്കുരു പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ മലയാളിക്ക് പിഴ; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

പരിസ്ഥിതി മലിനീകരണ വിരുദ്ധ നിയമം പാലിക്കപ്പെടുന്നതിനായി നിയമ ലംഘകർക്കെതിരെ സൗദി അധികൃതർ നടപടികൾ സ്വീകരിക്കുന്നത് തുടരുന്നു.

ഇത്തരത്തിൽ പരിസ്ഥിതി മലിനീകരണ നിയമം ലംഘിച്ച ഒരു മലയാളിക്ക് കഴിഞ്ഞ ദിവസം യാംബുവിൽ വെച്ച് പിഴ ലഭിച്ച വാർത്ത  എല്ലാ പ്രവാസികൾക്കും ഒരോർമ്മപ്പെടുത്തലാണ്.

ഒരു കടയിൽ നിന്ന് ഈത്തപ്പഴം വാങ്ങിക്കഴിച്ച് അതിന്റെ കുരു അലക്ഷ്യമായി കടയുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞതിനായിരുന്നു മലയാളിക്ക് 500 റിയാൽ പിഴ ലഭിച്ചത്.

സൗദി പൊതു മര്യാദ നിയമവും പരിസ്ഥിതി സംരക്ഷണ നിയമവുമെല്ലാം കർശനമായി പലിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഈ സംഭവം പ്രവാസികളെ ഓർമ്മപ്പെടുത്തുന്നതാണ്.

തെറ്റ് ആവർത്തിച്ചാൽ ഇരട്ടി പിഴയാണ് ലഭിക്കുക. നേരത്ത പിഴ ലഭിച്ച ഒരു പാകിസ്ഥാനിക്ക് ഇപ്പോൾ സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞതിനു ഇരട്ടി പിഴയായ 1000 റിയാൽ യാംബുവിൽ വെച്ച് തന്നെ ലഭിച്ചതും റിപ്പോർട്ടുകളിൽ പറയുന്നു.

ഈ സാഹചര്യത്തിൽ പുറത്ത് പർക്കുകളിലും മറ്റു വിനോദ കേന്ദ്രങ്ങളിലും ഒറ്റക്കും കുടുംബമായും സുഹൃത്തുക്കളുമായും മറ്റും പോകുന്ന മലയാളികൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

പാർക്കുകളിൽ തീ കത്തിക്കുന്നവർക്കും മലിനീകരണം നടത്തുന്നവർക്കും വാഹനങ്ങളിൽ നിന്ന് പാഴ് സാധനങ്ങളോ ഭക്ഷ്യാവശിഷ്ടങ്ങളോ പുറത്തേക്ക് വലിച്ചെറിയുന്നവർക്കുമെല്ലാം പിഴ ലഭിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പുലർത്താതിരുന്നാൽ കീശ കാലിയാകുമെന്ന് ഓർക്കുന്നത് നല്ലതാണ്.

എപ്പോഴും വേസ്റ്റുകൾ ഉപേക്ഷിക്കാൻ അതിനായി നിശ്ചയിച്ച സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഉപേക്ഷ കാണിക്കാതിരിക്കുക.

ഇത് പോലെത്തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് പൊതു മര്യാദ നിയമവും. മോശം രീതിയിൽ വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നവർക്കും മറ്റുമെല്ലാം സമീപ ദിനങ്ങളിലും പിഴ ചുമത്തിയിരുന്നുവെന്നത് ഓർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്