സൗദിവത്ക്കരണ തോതിൽ സ്ഥാപനമുടമയെ പരിഗണിക്കുന്നതിനുള്ള രണ്ട് നിബന്ധനകൾ
ജിദ്ദ: സ്വദേശിവത്ക്കരണ തോതിൽ സ്ഥാപനമുടമയെ പരിഗണിക്കുന്നതിനുള്ള രണ്ട് നിബന്ധനകൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
സ്ഥാപനമുടമ മുഴുവൻ സമയ ജീവനക്കാരനായിരിക്കണം എന്നതാണ് ഒരു വ്യവസ്ഥ.
സ്ഥാപനമുടമ മറ്റു സ്ഥാപനങ്ങളിലെ ഇൻഷൂറൻസിൽ ഉൾപ്പെടാൻ പാടില്ല എന്നതാണ് മറ്റൊരു വ്യവസ്ഥ.
അതേ സമയം തൊഴിലാളി ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ സൗജന്യമായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കൽ അയാളുടെ അവകാശമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ ജോലിക്ക് ചേർന്ന ദിവസവും കരാർ അവസാനിപ്പിച്ച ദിവസവും അവസാന സാലറിയുമെല്ലാം രേഖപ്പെടുത്തിയിരിക്കണം എന്നതും നിബന്ധനയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa