ജിദ്ദയിലെ JTTX ട്രാവൽ ഷോ ടൂറിസം വിപണിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും
ജിദ്ദ: സൗദി ട്രാവൽ ഇൻഡസ്ട്രിയെ അന്താരാഷ്‌ട്ര ട്രാവൽ വിപണിയുമായി ബന്ധിപ്പിക്കുന്നതിന് ഫെബ്രുവരി 19, 20, 21 എന്നീ തീയതികളിൽ JTTX ട്രാവൽ ഷോ ഹിൽട്ടൺ കൺവെൻഷൻ സെന്ററിൽ നടക്കും. 2010 മുതൽ ഓരോ വർഷവും നടന്നു വരുന്ന ഈ എക്സിബിഷനിൽ ഹോട്ടൽ, എയർലൈൻ, ക്രൂയിസ്, മെഡിക്കൽ ടൂറിസം, ടൂർ ഓപ്പറേറ്റർസ് മുതലായവരുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. വൈകുന്നേരം 5 മണി മുതൽ 11 വരെയാണ് പ്രവേശനം.
കഴിഞ്ഞ വർഷം 27 രാജ്യങ്ങളിൽ നിന്നായി 172 സ്റ്റാളുകൾ ഉണ്ടായിരുന്നു. 27000 ഓളം ആളുകൾ പങ്കെടുത്തു.
ന്യൂറോ വൈകല്യങ്ങൾ സംഭവിച്ച കുട്ടികളുടെ ചികിത്സയിൽ 20 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള ജീവനീയം ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ രേഷ്മ പ്രമോദ് ആണ് ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ഡോക്ടർമാരിൽ പ്രമുഖ. മൂന്ന് ദിവസങ്ങളിലെ എക്സിബിഷനിൽ ഭാഗമാകുന്ന ഡോ: രേഷ്മ ഫെബ്രുവരി 23 നു ജിദ്ദയിലെ ഹോട്ടൽ കാസാബ്ലാങ്കയിൽ പ്രത്യേക ഒ പി സൗകര്യം കൂടി ഒരുക്കുന്നുണ്ട്. എല്ലാ അസുഖങ്ങൾക്കുമുള്ള മികച്ച ചികിത്സാ വിധികളും നിർദ്ദേശങ്ങളും ഡോ: രേഷ്മ നൽകും.
ഇന്ത്യക്കാരുടെ സ്‌പോൺസർമാർ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ മുതലായവർക്ക് വേണ്ടിയാണ് ഈ ഒപി സംവിധാനം ഒരുക്കുന്നത്. ബുക്കിങ്ങിനും മറ്റു വിശദ വിവരങ്ങൾക്കും താഴെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചാൽ മതിയാവും.
https://forms.gle/Y1hmcNUEfmSjmjqg7
കൂടുതൽ വിവരങ്ങൾക്ക് 00 966 56 117 6786 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ് ആപ് – http://wa.me/+919526344786 ചെയ്യുകയോ ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa