Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഭൂരിഭാഗം കമ്പനികളും ശമ്പളത്തിൽ വർദ്ധനവ് വരുത്തിയതായി റിപ്പോർട്ട്

ജിദ്ദ: സൗദിയിലെ 88% ശതമാനം സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ് വരുത്തിയതായി സർവ്വേ റിപ്പോർട്ട്.

മറ്റു ജിസിസി രാജ്യങ്ങളിലെ സ്ഥാപനങ്ങളെ അപേക്ഷിച്ച് സൗദിയിലെ കമ്പനികളാണ് ജീവനക്കാരുടെ ശമ്പളത്തിൽ കുടുതലും വർദ്ധനവ് വരുത്തിയിട്ടുള്ളത്.

സൗദി കമ്പനികൾ 6% മുതൽ 10% വരെയാണ് തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിച്ചിട്ടുള്ളത്.

സൗദിയിലെ കമ്പനികൾ വാർഷിക അലവൻസ് നൽകുന്നതിലും മുൻ പന്തിയിലാണുള്ളത്. 83 ശതമാനം കംബനികളും വാർഷിക അലവൻസ് അനുവദിച്ചിട്ടുണ്ട്.

സൗദിയിലെ 86 ശതമാനം കമ്പനികൾ ഈ വർഷം ശംബള വർദ്ധനവോ വാർഷിക അലവൻസോ അനുവദിക്കാൻ ആലോചിക്കുന്നുണ്ട്.

കുവൈത്ത് ആസ്ഥാനമാക്കിയുള്ള പ്രോകാപിറ്റ മനേജ്മെന്റ് കൺസൾട്ടൻസി ആണ് ഇത് സംബന്ധിച്ച പഠന സർവ്വേ റിപ്പോർട്ട് പുറത്തിറക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്