ചൊവ്വാഴ്‌ച, ജൂൺ 9, 2026
QatarTop Stories

ഖത്തർ അമീറിൻ്റെ ഏഷ്യൻ പര്യടനം ഈ മാസം 27 നു ആരംഭിക്കും

ഖത്തർ ഭരണാധികാരി ശൈഖ് തമീം അൽഥാനി ഈ മാസം 27 നു ഏഷ്യൻ പര്യടനത്തിനു പുറപ്പെടും. സൗത്ത് കൊറിയ, ജപ്പാൻ, ചൈന എന്നീ രാഷ്ട്രങ്ങൾ അമീർ സന്ദർശിക്കും.

മൂന്ന് രാജ്യങ്ങളുമായി വിവിധ കരാറുകളിൽ ഒപ്പ് വെക്കുന്ന ഖത്തർ പ്രതിനിധി സംഘം പ്രസ്തുത രാജ്യങ്ങളിലെ ഭരണാധികാരികളുമായും ഉന്നതോദ്യഗസ്ഥരുമായും ചർച്ച നടത്തും.

വിവിധ രാജ്യങ്ങളുമായുള്ള പങ്കാളിത്തവും സഹകരണവും ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായാണു അമീറിൻ്റെ ഏഷ്യൻ സന്ദർശനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്