Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയുടെ സഹായങ്ങൾ മത,രാഷ്ട്ര,വർണ്ണ വിവേചനങ്ങൾ ഇല്ലാതെ

ഭൂകമ്പത്തെത്തുടർന്ന് സിറിയക്ക് സൗദി നൽക്കുന്ന സഹായങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃ സ്ഥാപിക്കാൻ സഹായിക്കുമോ എന്ന ചോദ്യത്തിന് കിംഗ് സൽമാൻ റിലീഫ് സെന്റർ മേധാവി ഡോ: അബ്ദുല്ല റബീഅ പ്രതികരിച്ചു.

സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടല്ല, വംശപരമോ മതപരമോ നിറമോ ഭൂമിശാസ്ത്രപരമോ ആയ അതിർത്തികളുമായി ബന്ധപ്പെട്ട അജണ്ടകളുമായോ ബന്ധമില്ല, അതിനാൽ രാജ്യത്തിന്റെ സർക്കാരും ജനങ്ങളും മാനുഷിക പ്രതികരണം ആരംഭിച്ചതിൽ അതിശയിക്കാനില്ല.

ഞാൻ സൗദി അറേബ്യയുടെ നയരൂപീകരണക്കാരൻ അല്ല, എന്നാൽ രാജ്യം ലോകത്തെവിടെയും സ്ഥിരത നില നിർത്തുന്നതിന് ശ്രദ്ധാലുക്കളാണ് റബീഅ പ്രതികരിച്ചു.

അതേ സമയം  240 ടൺ സാധനങ്ങളുമായി 70 ട്രക്കുകൾ സൗദിയിൽ നിന്ന് സിറിയയിലേക്ക് കടന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

തുർക്കിയിൽ സേവനം ചെയ്തിരുന്ന സൗദി റെസ്ക്യൂ ടീം സേവനങ്ങൾക്ക് ശേഷം സ്വദേശത്തേക്ക് മടങ്ങിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്