സൗദി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് ജവാസാത്ത് മറുപടി നൽകി
സൗദിയിൽ നിന്ന് റി എൻട്രി വിസയിലും ഫൈനൽ എക്സിറ്റ് വിസയിലും പുറത്ത് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പാസ്പോർട്ടിൽ എത്ര കാലാവധി വേണമെന്നത് സംബന്ധിച്ച് ജവാസാത്ത് വിശദീകരണം നൽകി.
റി എൻട്രി വിസ ഇഷ്യു ചെയ്യാൻ പ്രവാസികളുടെ പാസ്പോർട്ടിനു ചുരുങ്ങിയത് 3 മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നതാണു നിയമം.
അതേ സമയം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ പാസ്പോർട്ടിനു ചുരുങ്ങിയത് 2 മാസമെങ്കിലും കാലാവധി വേണമെന്നാണു നിയമം.
സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയ തൊഴിലാളിയുടെ വിസാ കാലാവധി അവസാനിച്ച് രണ്ട് മാസം കഴിഞ്ഞാൽ അയാൾ ഓട്ടോമാറ്റിക്കായി സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യപ്പെടും.
റി എൻട്രി വിസ ഇഷ്യു ചെയ്യാൻ പിഴകൾ നില നിൽക്കെ സാധിക്കില്ലെന്നും ജവാസാത്ത് മറ്റൊരു സംശയത്തിനു മറുപടിയായി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa