വെള്ളിയാഴ്‌ച, മെയ്‌ 8, 2026
Saudi ArabiaTop Stories

സൗദിയിൽ റമളാനിൽ പള്ളികളിൽ നമസ്ക്കാരം നടത്തുമ്പോൾ ബാഹ്യ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല

വിശുദ്ധ റമദാൻ മാസത്തിൽ നമസ്ക്കാരം നടത്തുമ്പോൾ ബാഹ്യ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ: അബ്ദുലത്വീഫ് ആലു ശൈഖ് ആവർത്തിച്ച് അറിയിച്ചു.

ബാഹ്യ ഉച്ചഭാഷിണികൾ ബാങ്കിനും ഇഖാമത്തിനും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഇതേ വിഷയത്തിൽ പള്ളികൾക്ക് മന്ത്രി പ്രത്യേക സർക്കുലർ അയച്ചിരുന്നു.

പള്ളികളിലെ ബാഹ്യ ഉച്ചഭാഷിണികളിലൂടെയുള്ള നമസ്ക്കാര പ്രക്ഷേപണം പള്ളിയുടെ അയല്പക്കത്തുള്ള വീടുകളിലെ രോഗികൾക്കും വൃദ്ധർക്കും കുട്ടികൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും വിവിധ ഇമാമുകളുടെ ശബ്ദങ്ങൾ ഇട കലർന്ന് കേൾക്കാനിട വരുന്നത് ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു.

അതോടോപ്പം പള്ളികളിലെ കാമറകളിൽ നമസ്ക്കാരം റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയകളിൽ പുറത്ത് വിടുന്നതിനും വിലക്കുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്