വാഹനങ്ങൾ ഫീസോ പിഴയോ കൂടാതെ സ്വന്തം പേരിൽ നിന്നൊഴിവാക്കാനുള്ള ഇളവ് കാലാവധി ദീർഘിപ്പിച്ചു
ഉപേക്ഷിക്കപ്പെട്ടതോ കേടായതോ ആയ വാഹനങ്ങൾ സ്വന്തം പേരിൽ നിന്ന് ഒഴിവാക്കാൻ അനുവദിച്ച തിരുത്തൽ സമയപരിധി നിലവിലെ മാർച്ച് മാസം മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു.
നേരത്തെ പ്രഖ്യാപിച്ച സമയ പരിധി ഫെബ്രുവരി അവസാനം അവസാനിച്ചതോടെയാണ് ഇളവ് ഒരു വർഷം കൂടി നീട്ടിയത്.
മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം ഇളവ് ഉപയോഗപ്പെടുത്തി വാഹനങ്ങൾ സ്വന്തം പേരിൽ നിന്ന് ഒഴിവാക്കുന്ന ആനുകൂല്യത്തിൽ ട്രാഫിക് പിഴകൾ ഉൾപ്പെടില്ലെന്ന് മുറൂർ ഓർമ്മപ്പെടുത്തി.
വാഹനങ്ങളുടെ പേരിലുള്ള ട്രാഫിക് പിഴകൾ നിർബന്ധമായും അടച്ചിരിക്കണമെന്നും മുറൂർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa