റമളാനിൽ ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി
ജിദ്ദ: വിശുദ്ധ റമളാൻ മാസം ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നുസുക് ആപ് വഴി ഉംറക്കുള്ള ബുക്കിംഗ് ഇപ്പോൾ നടത്താൻ സാധിക്കും. റമളാനിലെ ആദ്യ 20 ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ആണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
റമളാൻ അവസാന പത്തിൽ ഉംറ ഉദ്ദേശിക്കുന്നവർക്കുള്ള ബുക്കിംഗ് സൗകര്യം പിന്നീടായിരിക്കും ആരംഭിക്കുക.
റമളാനിലെ ആദ്യ 20 ദിവസങ്ങളിലെ വ്യത്യസ്ത സമയങ്ങളിലെ തീർഥാടകരുടെ തിരക്ക് ബുക്കിംഗ് സമയത്ത് ആപ്ലിക്കേഷനിൽ മൂന്ന് കളറുകളിലായി കാണിക്കും. തീരെ തിരക്ക് കുറഞ്ഞ സമയങ്ങൾ കടും പച്ച നിറത്തിലും മീഡിയം തിരക്കുള്ള സമയങ്ങൾ ഓറഞ്ച് കളറിലും കൂടുതൽ തിരക്കുള്ള സമയങ്ങൾ കടും ചുവപ്പ് നിറത്തിലുമാണ് കാണപ്പെടുക.
ഉംറ ഉദ്ദേശിക്കുന്നവർ പെർമിറ്റ് എടുത്തിരിക്കണം. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ ലഭിക്കും.
റമളാൻ അവസാനത്തോടെ ഉംറ സീസൺ ആരംഭിച്ചതിനു ശേഷം വിദേശത്ത് നിന്നെത്തിയ തീർഥാടകരുടെ മാത്രം എണ്ണം 90 ലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റമളാനിൽ ഒരു ഉംറ നിർവ്വഹിക്കുന്നത് ഒരു ഹജ്ജ് ചെയ്യുന്നതിന് സമാനമാണെന്ന നബി(സ്വ) യുടെ ഹദീസ് അടിസ്ഥാനത്തിൽ പുണ്യ ദിനരാത്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ വിശ്വാസികൾ ഹറമിലേക്ക് ഒഴുകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa