Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിലേക്ക് നുഴഞ്ഞ് കയറിയ 46 വിദേശികളെ കടത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച് സൗദിയിലേക്ക് നുഴഞ്ഞ് കയറിയ രണ്ട് രാജ്യങ്ങളിലെ 46 നിയമ ലംഘകർക്ക് യാത്രാ സൗകര്യമൊരുക്കിയ ഇന്ത്യക്കാരനെ ജിസാനിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.

ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്കിൽ ആയിരുന്നു 33 യെമനികളെയും 13 എത്യോപ്യക്കാരെയും ഇന്ത്യക്കാരൻ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചത്.

ഇന്ത്യക്കാരനെയും മുഴുവൻ നിയമ ലംഘകരെയും അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.

അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നവർക്ക് ഏതെങ്കിലും രീതിയിൽ സഹായം ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും ഒരു മില്യൺ റിയാൽ വരെ പിഴയും. അവനെ അപകീർത്തിപ്പെടുത്തലുമാണ് ശിക്ഷ. പുറമേ ഉപയോഗിച്ച ഗതാഗത മാർഗ്ഗങ്ങളും ഭവനങ്ങളും കണ്ടുകെട്ടുകയും ചെയ്യും.

അതിർത്തി നിയമ ലംഘകർക്ക് ഏതെങ്കിലും രീതിയിലുള്ള സഹായം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് സൗദി പൊതു സുരക്ഷാ വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്