തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പിതാവിന്റെ മുന്നിൽ വെച്ച് നാല് കുട്ടികൾ ഒഴുക്കിൽ പെട്ട് മരിച്ച സംഭവം ഓർമ്മപ്പെടുത്തി മാധ്യമങ്ങൾ; വീഡിയോ കാണാം

സൗദിയിലെ ജിസാനിലെ സ്വബിയയിലെ മിഷ്ലഹ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ പെട്ട് നാല് കുട്ടികൾ മരിച്ച സംഭവം ഓർമ്മപ്പെടുത്തി സൗദി മാധ്യമങ്ങൾ.

കുട്ടികളുമായി കാറിൽ താഴ് വര മുറിച്ച് കടക്കാൻ ശ്രമിച്ച പിതാവിനു നിയന്ത്രണം നഷ്ടപ്പെടുകയും കാർ ഒഴുകിപ്പോകുകയുമായിരുന്നു.

കാറിലുണ്ടായിരുന്ന നാല് കുട്ടികളും മുങ്ങി മരിക്കുകയും എല്ലാവരുടെയും മയ്യിത്തുകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് കാലാവസ്ഥാ, ട്രാഫിക് വിഭാഗങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിക്കുന്നത് കൊണ്ടാണെന്ന് സൗദി മാധ്യമങ്ങൾ ഓർമ്മപ്പെടുത്തുന്നു.

ഇടിമിന്നൽ, മഴ, വെള്ളപ്പാച്ചിൽ എന്നിവയുണ്ടാകുംബോൾ താഴ് വരകളെയും   വെള്ളക്കെട്ടുകളെയും സമീപിക്കരുതെന്ന് അധികൃതർ നിരവധി തവണയായി മുന്നറിയിപ്പുകൾ നൽകാറുണ്ട്.

എന്നാൽ പലരും മുന്നറിയിപ്പുകൾ അവഗണിക്കുകയും അപകടത്തിൽ പെടുകയും ചെയ്യുന്ന വാർത്തകൾ കേൾക്കാൻ സാധിക്കുന്നത് ഏറെ സങ്കടകരമാണെന്നും മാധ്യമങ്ങൾ ഓർമ്മപ്പെടുത്തുന്നു.

ജിസാനിൽ കഴിഞ്ഞ ദിവസം നാല് കുട്ടികൾ ഒഴുക്കിൽ പെടുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്