തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാളെ നാട്ടിലേക്ക് ഫൈനൽ എക്സിറ്റിൽ പോകാനിരുന്ന മലപ്പുറം സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ജിദ്ദയിൽ നിന്ന് ഞായറാഴ്ച ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ (39) ആണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്.

കഴിഞ്ഞ 16 വർഷമായി ഇദ്ദേഹം പ്രവാസ ജീവിതം നയിക്കുന്നു. ഒഫീസ് ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്