മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസ് സൗദിയിൽ വരുന്നു
ടൂറിസം മേഖലയെ സമ്പന്നമാക്കുന്നതിനും പുതിയ യാത്രാനുഭവങ്ങൾ നൽകുന്നതിനുമായി ആദ്യമായി രാജ്യത്തിനുള്ളിൽ ആഡംബര ടൂറിസ്റ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് ഇറ്റാലിയൻ ആഴ്സണൽ ഗ്രൂപ്പുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചതായി സൗദി റെയിൽവേ പ്രഖ്യാപിച്ചു.
എല്ലാ പ്രവർത്തന സേവനങ്ങളും സൗദി റെയിൽവേ തന്നെ കൈകാര്യം ചെയ്യും. ലഒക്കോമോറ്റീവ്, എനർജി, ക്ലീനിംഗ്, മെയിന്റനൻസ്, ഹോസ്പിറ്റാലിറ്റി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
ട്രെയിൻ ബോഗി നിർമ്മാണം, പദ്ധതിയുടെ വിപണനം, വിവരസാങ്കേതിക സംവിധാനങ്ങൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങളും റിസർവേഷൻ സേവനങ്ങളും നൽകൽ, യാത്രാക്രമം എന്നിവയും മറ്റുള്ളവയും പ്രതിനിധീകരിക്കുന്ന എല്ലാ പ്രീ-ഓപ്പണിംഗ് സേവനങ്ങളും ആഴ്സണൽ ഗ്രുപ്പ് ഒരുക്കും.
മിഡിലീസ്റ്റിലെ തന്നെ ആദ്യത്തെ ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസ് ആയിരിക്കും സൗദിയിൽ പ്രവർത്തനമാരംഭിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa