സൗദിയിൽ മണ്ണ് ചൂഷണം ചെയ്തതിന് ഇന്ത്യക്കാരനടക്കം 10 പേർ അറസ്റ്റിൽ
മക്ക, മദീന എന്നീ മേഖലകളിൽ ലൈസൻസില്ലാതെ മണ്ണ് ചൂഷണം ചെയ്‌തതിന് പരിസ്ഥിതി നിയമം ലംഘിച്ച 10 പേരെ എൻവയോൺമെന്റൽ സെക്യൂരിറ്റിക്കായുള്ള പ്രത്യേക സേന അറസ്റ്റ് ചെയ്തു.
നാല് സൗദികൾ, മൂന്ന് പാകിസ്ഥാനികൾ, രണ്ട് സുഡാനികൾ, ഒരു ഇന്ത്യക്കാരൻ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
മണലും മണ്ണും കടത്താനുപയോഗിച്ച 12 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെയും മണൽക്കടത്ത് കേസിൽ ഇന്ത്യക്കാർ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിട്ടുണ്ട്.
പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa