സൗദിയിൽ വിസിറ്റിംഗിൽ വന്ന വ്യക്തിക്ക് തന്റെ സഹോദരന്റെ കാർ ഓടിക്കാൻ അനുമതിയുണ്ടോ? മുറൂറിന്റെ മറുപടി കാണാം
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുള്ള ഒരു വിസിറ്റർക്ക് സൗദിയിലെ തന്റെ സഹോദരന്റെ കാർ ഓടിക്കാൻ അനുമതി ലഭിക്കുമോ എന്ന സംശയത്തിനു സൗദി ട്രാഫിക് വിഭാഗം മറുപടി നൽകി.
വാഹന ഉടമയിൽ നിന്ന് അനുമതിപത്രം വാങ്ങിയ ശേഷം സന്ദർശകർക്ക് കാർ ഓടിക്കാം എന്നാണ് മുറൂർ മറുപടി നൽകിയത്.
വാഹന ഉടമക്ക് തന്റെ അബ്ഷിർ അക്കൗണ്ട് വഴി ഒരാൾക്ക് അനുമതി നൽകാൻ സാധിക്കുമെന്നും മുറൂർ വ്യക്തമാക്കി.
സൗദിയിൽ വിസിറ്റ്, ടൂറിസ്റ്റ്, ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസോ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസോ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കാൻ അനുമതിയുണ്ടെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa