Sunday, September 22, 2024
Saudi ArabiaTop Stories

“ദു:ഖകരമായ ശൂന്യതയിൽ നിന്ന് സന്തോഷകരമായ പൂർണ്ണതയിലേക്ക്”-വൈറലായി സൗദി ഹജ്ജ് ഉംറ മന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്‌

സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത വിശുദ്ധ മസ്ജിദുൽ ഹറാമിന്റെ രണ്ട് താരതമ്യ ചിത്രങ്ങളും ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കൊറോണ സമയത്ത് മൂന്ന് വർഷം മുമ്പ് (ഹിജ്‌റ 1441) എടുത്ത ഹറമിൽ ആളില്ലാത്ത ചിത്രവും മൂന്ന് വർഷത്തിനു ശേഷം കഴിഞ്ഞ ദിവസം (ഹിജ്‌റ 1444) എടുത്ത ജനനിബിഡമായ പുതിയ ചിത്രവും ആണ് മന്ത്രി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

“ദു:ഖകരമായ ശൂന്യതയിൽ നിന്ന് സന്തോഷകരമായ പൂർണ്ണതയിലേക്ക്” എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ചിത്രം പോസ്റ്റ്‌ ചെയ്തത്.

അതോടൊപ്പം ” അല്ലാഹുവിന്റെ മഹത്തായ കൃപയ്ക്കും ഔദാര്യത്തിനും നന്ദി; പകർച്ചാ വ്യാധി കടന്ന് പോയി, മുസ്‌ലിംകൾ ഉംറ നിർവ്വഹിക്കാനും ഇരു ഹറമുകൾ സന്ദർശിക്കാനും മടങ്ങിയെത്തി” എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അല്ലാഹുവിന്റെ അതിഥികളുടെ സൗകര്യത്തിലും സുരക്ഷയിലും സേവനത്തിലും രാജാവിനും കിരീടാവകാശിക്കുമുള്ള പ്രത്യേക താൽപ്പര്യത്തിന് മന്ത്രി പ്രത്യേകം നന്ദിയും അറിയിച്ചു.

മന്ത്രി പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ താഴെ കൊടുക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്