Wednesday, November 27, 2024
Saudi ArabiaTop Stories

സൗദി തൊഴിൽ വിപണിയിൽ 15 മാസം കൊണ്ട് പ്രവേശിച്ചത് 2 മില്യണിലധികം പേർ

സൗദിയിൽ തൊഴിലവസരങ്ങൾ സമീപ മാസങ്ങളിൽ വലിയ തോതിൽ വർദ്ധിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 15 മാസങ്ങൾക്കുള്ളിൽ മാത്രം 20 ലക്ഷത്തിലധികം സ്വദേശികളും വിദേശികളും തൊഴിൽ വിപണിയിൽ പ്രവേശിച്ചിട്ടുണ്ട് എന്നാണ് കണക്ക്.

15 ലക്ഷത്തിലധികം വിദേശികൾ സൗദി തൊഴിൽ വിപണിയിൽ പ്രവേശീച്ചപ്പോൾ 4.28 ലക്ഷം സ്വദേശികൾ ആണ് തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിച്ചത്. അതിൽ 2.55 ലക്ഷം പേരും സ്ത്രീകളാണ്.

2022 അവസാനത്തോടെ രാജ്യത്തിലെ മൊത്തം വിദേശ ഗാർഹിക തൊഴിലാളികളുടെ എണ്ണം 36 ലക്ഷത്തിലെത്തി എന്നത് ശ്രദ്ധേയമാണ്. ഇതിൽ 26.3 ലക്ഷം പുരുഷന്മാരും ഉൾപ്പെടുന്നു, അവരിൽ ഭൂരിഭാഗവും ഹൗസ് ഡ്രൈവർമാരും ജോലിക്കാരും ഹൗസ് ക്ലീനർമാരുമാണ്, അതേസമയം സ്ത്രീ വീട്ടുജോലിക്കാരുടെ എണ്ണം 9,72,000 ആണ്.

2022 ന്റെ നാലാം പാദത്തിൽ സൗദി തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണ് രേഖപ്പെടുത്തിയതെന്നും ഇതിന് നിരവധി ഘടകങ്ങൾ കാരണമായെന്നും റിപ്പോർട്ട്  വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്