അഞ്ച് ലിറ്ററിന്റെ സംസം ലഭിക്കുന്ന കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് നാഷണൽ വാട്ടർ കമ്പനി
ജിദ്ദ: അഞ്ച് ലിറ്ററിന്റെ സംസം ബോട്ടിലുകൾ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ പട്ടിക നാഷണൽ വാട്ടർ കമ്പനി പുറത്ത് വിട്ടു.
മക്കയിലെ സംസം വാട്ടർ പ്രൊജക്റ്റിൽ നിന്ന് എല്ലാവർക്കും സംസം ബോട്ടിലുകൾ വാങ്ങാവുന്നതാണ്.
പുറമേ, ബിൻ ദാവൂദ്, ദനൂബ്, പാണ്ട എന്നിവയുടെ മക്ക,ജിദ്ദ,മദീന ബ്രാഞ്ചുകളിലെ സെയിൽസ് ഔട്ട്ലറ്റുകളിൽ നിന്നും സംസം ബോട്ടിലുകൾ ലഭ്യമാകും.
ഒരു വ്യക്തിക്ക് പരമാവധി അനുവദിച്ച സംസം ബോട്ടിലുകളുടെ എണ്ണം നാല് ആണ്. വാറ്റടക്കം അഞ്ച് ലിറ്ററിന്റെ ഒരു ബോട്ടിലിന്റെ വില 5.5 റിയാൽ ആണെന്നും നാഷണൽ വാട്ടർ കമ്പനി വ്യക്തമാക്കി.
അതേ സമയം സ്വദേശത്തേക്ക് മടങ്ങുന്ന തീർഥാടകർക്ക് വിമാനത്തിൽ സംസം കൊണ്ട് പോകാനുള്ള നാല് നിബന്ധനകൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
കൊണ്ട് പോകുന്ന സംസം ബോട്ടിൽ പ്രധാനപ്പെട്ട വില്പന കേന്ദ്രങ്ങളിൽ നിന്നുള്ളതായിരിക്കണം, സംസം ബോട്ടിൽ ഒരിക്കലും ലഗേജുകൾക്കുള്ളിൽ വെക്കരുത്, രാജ്യം വിടുന്ന ഓരോ തീർഥാടകനും 5 ലിറ്ററിന്റെ ഒരു ബോട്ടിൽ മാത്രമാണ് കൊണ്ട് പോകാൻ സാധിക്കുക, യാത്രക്കാരുടെ പക്കൽ നുസുകിൽ ഉംറക്ക് ബുക്ക് ചെയ്ത ഡിറ്റെയിൽസ് ഉണ്ടായിരിക്കണം. എന്നീ നാല് നിബന്ധനകൾ ആണ് തിർഥാടകർക്ക് സംസം കൊണ്ട് പോകാനായി ജിദ്ദ എയർപോർട്ട് നിശ്ചയിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa