Sunday, April 20, 2025
Saudi ArabiaTop Stories

സുഡാനിൽ നിന്ന് സൗദി രക്ഷിച്ചതിൽ മഹാ ഭൂരിപക്ഷവും സൗദികളല്ലാത്തവർ

സംഘർഷഭരിതമായ സുഡാനിൽ നിന്ന് സൗദി അറേബ്യ രക്ഷിച്ചവരിൽ മഹാഭൂരിപക്ഷവും സൗദികളല്ലാത്ത മറ്റു രാജ്യക്കാർ.

ഇത് വരെയായി 2744 പേരെയാണ് സൗദി അറേബ്യ സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്. അതിൽ 119 പേർ മാത്രമാണ് സൗദി പൗരന്മാർ. ബാക്കിയുള്ള 2625 പേരും മറ്റു 76 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യ, പാക്, യു എസ്‌, കാനഡ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാർ ആണ് സൗദിയുടെ രക്ഷാ പ്രവർത്തനത്തിലൂടെ സുരക്ഷിതരായത്.

സൗദി ഭരണ നേതൃത്വത്തിനും രക്ഷാ പ്രവർത്തനം നടത്തിയ സൈനികർക്കുമെല്ലാം സുരക്ഷിതമായി സൗദിയിലെത്തിയവർ അകമഴിഞ്ഞ നന്ദി അറിയിച്ചു.

സൗദി അറേബ്യയുടെ പരിധിയില്ലാത്ത കാരുണ്യം നിറഞ്ഞ രക്ഷാ പ്രവർത്തനത്തെ മറ്റു ലോക രാജ്യങ്ങളും പ്രശംസിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്