വ്യാഴാഴ്‌ച, മെയ്‌ 7, 2026
Saudi ArabiaTop Stories

ആറു വർഷത്തെ കാത്തിരിപ്പിനു ശേഷം സൗദി പൗരന് പിറന്നത് മൂന്നു കുഞ്ഞുങ്ങൾ

ആറു വർഷം നീണ്ട കാത്തിരിപ്പിനു ശേഷം നജ്രാനിൽ ഒരു സൗദി പൗരന്റെ ഭാര്യ ഒരൊറ്റ പ്രസവത്തിൽ തന്നെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയ വാർത്ത സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

നജ്‌റാനിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിലാണ് പ്രസവം നടന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം സൗദി പൗരൻ തന്റെ മൂന്ന് കുഞ്ഞുങ്ങൾക്കിട്ട പേരുകളും വൈറലായി മാറുന്നുണ്ട്. ആകാശം, മേഘം, കാർമേഘം എന്നർഥങ്ങൾ വരുന്ന സമാ അ്, ഗൈം, സഹാബ് എന്നീ മൂന്ന് പേരുകളാണ് പിതാവ് കുട്ടികൾക്ക് നൽകിയത്.

സർവ്വശക്തനായ അല്ലാഹു തനിക്ക് കനിഞ്ഞ് നൽകിയതിന്റെ സന്തോഷം കവിഞ്ഞൊഴുകുന്നതിനിടയിൽ മൂന്ന് കുട്ടികളുമായി സൗദി പൗരൻ നിൽക്കുന്ന ചിത്രവും മന്ത്രാലയം പ്രസിദ്ധീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്