ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം സൗദി സന്ദർശിച്ചത് 80 ലക്ഷം ടൂറിസ്റ്റുകൾ
റിയാദ്: 2022 അവസാനത്തോടെ 93 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി സന്ദർശിച്ചതായി ടൂറിസം അതോറിറ്റി.
2023 ലെ ആദ്യ മൂന്ന് മാസത്തിൽ 80 ലക്ഷം വിനോദസഞ്ചാരികൾ ആണ് സൗദി സന്ദർശിച്ചതെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹാമിദുദ്ദീൻ പറഞ്ഞു.
എല്ലാ പ്രതീക്ഷകളെയും കവിയുന്നതാണ് ടൂറിസ്റ്റുകളുടെ എണ്ണം. 4 മില്യൺ ഉംറ വിസിറ്റ് ആണ് ഈ വർഷം ആദ്യ മൂന്ന് മാസം ഉണ്ടായത്.
നിലവിൽ 42,000 ഹോട്ടൽ റൂമുകൾ ആണ് സൗദിയിൽ നിർമ്മാണത്തിലുള്ളത്. 2030 അവസാനത്തോടെ സൗദിയിലെ ആകെ ഹോട്ടൽ റൂമുകൾ 7 ലക്ഷം കവിയും.
സൗദിയുടെ ശീതകാലം പോലെ തന്നെ വലിയ ജനപങ്കാളിത്തത്തിന് രാജ്യത്തിലെ വേനൽക്കാലവും സാക്ഷ്യം വഹിക്കും, എല്ലാ ആക്റ്റിവിറ്റികൾക്കുമുള്ള ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു.
വ്യത്യസ്ത വിസകൾ സർക്കാർ പ്രഖ്യാപിച്ചതിനാൽ സൗദി അറേബ്യയിലേക്കുള്ള യാത്ര എന്നത്തേക്കാളും എളുപ്പമായെന്നും ഫഹദ് ഹാമിദുദ്ദീൻ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
