ശനിയാഴ്‌ച, ജൂലൈ 4, 2026
Saudi ArabiaTop Stories

റിയാദിൽ താമസ സ്ഥലത്ത് അഗ്നിബാധ; രണ്ട് മലയാളികളടക്കം ആറ് പേർ മരിച്ചു

റിയാദിൽ താമസസ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ മലപ്പുറം ജില്ലക്കാരായ രണ്ട് മലയാളികൾ അടക്കം 6 പേർ മരിച്ചു.

ഖാലിദിയയിലെ പെട്രോൾ പമ്പിലെ താമസസ്ഥലത്ത് ഉണ്ടായ അഗ്നിബാധയിലാണ് അപകടം സംഭവിച്ചത്.

അപകടത്തിൽപ്പെട്ടവരെല്ലാം പുതിയ വിസയിൽ സൗദിയിൽ എത്തിയവരായിരുന്നു. ഇതിൽ മൂന്നുപേർക്ക് ഇന്നലെയായിരുന്നു പുതിയ ഇഖാമ ലഭിച്ചത്.

ഇന്നലെ രാത്രി ഒന്നരമണിക്കായിരുന്നു അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം.

മരിച്ചവരിൽ രണ്ടുപേർ തമിഴ്നാട് സ്വദേശികളാണ്.ഒരാൾ ഗുജറാത്ത് സ്വദേശിയും മറ്റൊരാൾ മഹാരാഷ്ട്രക്കാരനും ആണ്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ ആണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്