Sunday, September 22, 2024
Saudi ArabiaTop Stories

ശരീരത്തിലേക്ക് തുപ്പി പോക്കറ്റടി; പ്രവാസികൾ സൂക്ഷിക്കുക

ജിദ്ദ: പ്രവാസികളുടെ ശരീരത്തിലേക്ക് തുപ്പി ശ്രദ്ധ തിരിച്ച്‌ പോക്കറ്റടിക്കുന്ന സംഭവങ്ങൾ നേരത്തെ മീഡിയകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോഴും അത്തരം തട്ടിപ്പ് സംഘങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്നത് ഓർമ്മപ്പെടുത്തുന്ന അനുഭവക്കുറിപ്പുകൾ ചില പ്രവാസികൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുകയുണ്ടായി. അത്തരത്തിൽ ഉള്ള ഒരു അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടത് എല്ലാവർക്കും ഒരു മുന്നറിയിപ്പാണ്. കുറിപ്പ് ഇങ്ങനെ വായിക്കാം.

“പ്രിയരേ, ഇന്നലെ 06-05-2023 നു നമ്മുടെ ഒരു പ്രധാന ഏരിയ ഭാരവാഹിക്കുണ്ടായ അനുഭവം എല്ലാവരുടെയും ശ്രദ്ധയിലേക്ക് വേണ്ടി ഇവിടെ പോസ്റ്റുന്നു. ഇന്നലെ ഷറഫിയ്യ മദീന ബസുകൾ നിർത്തിയിട്ട ഭാഗത്ത് കൂടി നടന്നു പോവുമ്പോൾ തോപ്പിട്ട ഒരു കറുപ്പ് വംശജൻ ശരീരത്തിലേക്ക് തുപ്പി സോറി പറഞ്ഞു, സാരമില്ലെന്ന് കരുതി സുഹൃത്ത് അത് തുടക്കാൻ കുനിഞ്ഞപ്പോൾ അവൻ തന്നെ തുടക്കാൻ സഹായിച്ചു .

എന്നാൽ അവന്റെ നിഷ്‌കളങ്കമായ സഹായത്തിനിടയിൽ പോക്കറ്റിലെ പേഴ്‌സ് അവൻ കയ്യിലാക്കിയിരുന്ന വിവരം സുഹൃത്ത് അറിഞ്ഞിരുന്നില്ല. വൈകിയാണ് പേഴ്‌സ് നഷ്ടപെട്ട വിവരം മനസിലാക്കിയത്. തിരിച്ചു ചെന്ന് പരതിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പണവും പ്രധാന രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടിരുന്നു.

പോക്കറ്റടി പലവിധത്തിലും നടക്കുന്നുണ്ട്. അപരിചതരുമായി ഇടപഴകുമ്പോൾ എല്ലാവരും സൂക്ഷിക്കുക. ഇത് പോലുള്ള വ്യത്യസ്ത അനുഭവങ്ങളുള്ളവർ ഗ്രൂപുകളിൽ പങ്കുവെക്കുവാൻ മടിക്കരുത് , നമ്മുടെ പ്രവർത്തകർ ഇതുപോലുള്ള ചതികളിൽ അകപ്പെടാതിരിക്കാൻ സഹായകമാവും”. എന്നാണ് കുറിപ്പ്.

ചുരുക്കത്തിൽ മുമ്പ് സജീവമായി നിന്നിരുന്ന തട്ടിപ്പുകൾ ഇപ്പോഴും പല വിധത്തിലും തുടരുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്.

കഷണ്ടി, കുടവയർ കുറയാൻ മരുന്ന് എന്ന് പറഞ്ഞ് നിരവധി പ്രവാസികളെ വഞ്ചിക്കുന്ന സംഭവം നേരത്തെ അറേബ്യൻ മലയാളി തന്നെ റിപ്പോർട്ട് ചെയ്തിരുന്നത് ഓർക്കുക. ഇത്തരത്തിൽ ഉള്ള ഏത് തരം തട്ടിപ്പുകൾക്കും ഇരയാകാതെ സൂക്ഷിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q