താനൂർ ബോട്ടപകടം; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു
നാടിനെ നടുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ബോട്ടിൽ നാല്പതോളം യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് വിനോദയാത്രാ ബോട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ തൂവൽതീരത്ത് പൂരപ്പുഴയിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്.
പരമാവധി 20 പേർക്ക് കയറാവുന്ന ബോട്ടിൽ നാല്പതോളം പേർക്ക് ടിക്കറ്റ് നൽകിയിരുന്നു എന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയാണ്.
ബോട്ട് തലകീഴായി മറിഞ്ഞത് കാരണം ഇനിയും അടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടാകാം എന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ പറയുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ബോട്ട് സർവീസ് നടത്തിയത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa