ശിഹാബ് ചോറ്റൂർ മദീനയിലെത്തി
മലപ്പുറത്ത് നിന്ന് മക്കയിലേക്ക് കാൽ നടയായി നടന്ന ശിഹാബ് ചോറ്റൂർ മദീനയിലെത്തി.
നിരവധി വിമർശനങ്ങൾ നേരിട്ടപ്പോഴും എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചും തന്റെ ഇച്ഛാശക്തിയുടെ ബലത്തിലും മുന്നോട്ട് പോയ ശിഹാബിനു മുന്നിൽ ഇനി ഹജ്ജിനായുള്ള മക്ക യാത്ര മാത്രമാണ് ബാക്കി.
നിരവധി എതിരാളികൾ ശിഹാബിന്റെ ഹജ്ജ് യാത്രയെ ശക്തമായി വിമർശിക്കുകയും അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രയാസം സൃഷ്ടിക്കുക വരെ ചെയ്തു.
എന്നാൽ ഹജ്ജിനു നടന്ന് പോകുക എന്ന ശിഹാബിന്റെ മനസ്സിലെ ആഗ്രഹത്തെ തല്ലിക്കെടുത്താൻ വിമർശകർക്കായില്ല എന്നത് ശ്രദ്ധേയമാണ്.
പാകിസ്ഥാനിൽ വളരെ കുറച്ച് സമയം മാത്രമേ നടക്കാൻ ശിഹാബിനു സാധിച്ചിരുന്നുള്ളു. ഇറാനിലേക്ക് ഫ്ലൈറ്റിൽ പോകാൻ നിർബന്ധിതനായി. സൗദി കുവൈത്ത് ബോർഡറിൽ രണ്ട് കിലോമീറ്റർ മാത്രം വാഹനത്തിൽ സഞ്ചരിച്ചു. ബാക്കിയുള്ള മുഴുവൻ സഞ്ചാരവും കാൽനടയായിട്ടായിരുന്നു.
ഇന്ത്യ, പാക്, ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങൾ വഴിയുള്ള ശിഹാബിന്റെ സഞ്ചാരം ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതോടെ അത് മലയാളികൾക്ക് തന്നെ വലിയ അഭിമാന ചരിത്രമാകുമെന്നത് തീർച്ച.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa