Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ പിക്കപ്പ് വാൻ ഒട്ടകവുമായി കൂട്ടിയിടിച്ച് പ്രവാസി മരിച്ചു

സൗദിയിൽ പിക്കപ്പ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് ജോൺപുർ സ്വദേശിയായ ശലം ഷാ (34) ആണ് മരണപ്പെട്ടത്.

ലൈല അഫ് ലാജിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അദ്ധാർ റോഡിൽ വെച്ചാണ് പിക്കപ്പ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചത്.

പിതാവ്: ബുല്ലാൻ ഷാ. മാതാവ്: അജിബുൻ. ഭാര്യ: ഗുൽസെറ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കും.

ലൈല അഫ് ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് രാജ, സുനി അദ്ധാർ, റഹ് മാൻ കൊല്ലം, കെ.കെ അഷ്‌റഫ് കണ്ണൂർ, മുസ്തഫ മാവറ, സി.എം നാസർ കൊടുവള്ളി, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവർ നടപടി ക്രമങ്ങളുമായി രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa