തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

മകനെ കളവ് പറഞ്ഞ് വിഷമിപ്പിച്ച കുവൈത്തി ഫാഷനിസ്റ്റക്കെതിരെ കേസ്

തൻ്റെ 11 വയസ്സുകാരനായ മകനെ കളവ് പറഞ്ഞ് വിഷമിപ്പിക്കുകയും അത് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയും ചെയ്ത കുവൈത്ത് ഫാഷനിസ്റ്റ ഉമ്മ് റയ്യാനെതിരെ കേസ്.

ഉമ്മ് റയ്യാൻ തൻ്റെ മാതാവ് മരിച്ചെന്ന് മകനോട് കളവ് പറയുന്നതും അത് കേട്ട് കുട്ടി കരയുന്നതുമാണു രംഗം. കുട്ടി കരയുന്നത് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണു വിവാദമായത്.

നിയമ പ്രകാരം ഒരു വർഷമോ രണ്ട് വർഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണു ഉമ്മ് റയ്യാൻ ചെയ്തത് എന്നാണു നിയമ വിദഗ്ധർ പറയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്