സൗദികൾക്കിടയിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞു
സൗദികൾക്കിടയിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. 2018 രണ്ടാം പാദത്തേക്കാൾ മൂന്നാം പാദത്തിൽ തൊഴിൽ രഹിതരായ സൗദികളുടെ എണ്ണം കുറഞ്ഞതായാണു റിപ്പോർട്ട് പറയുന്നത്.
സൗദി സ്ത്രീകളിലെയും തൊഴിൽരഹിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം 2018ൽ സൗദിയിലെ ആകെ തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 3,30,000 തൊഴിലാളികളുടെ കുറവാണു ലേബർ മാർക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 25,000 ത്തിൽ പരം സൗദി തൊഴിലാളികളുടെയും 3 ലക്ഷത്തിൽ പരം വിദേശി തൊഴിലാളികളുടെയും കുറവാണു 2018ൽ ഉണ്ടായിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
