Sunday, September 22, 2024
Saudi ArabiaTop Stories

സൗദി തൊഴിൽ വിസകൾക്കും ബയോമെട്രിക് നിർബന്ധമാക്കി

മുംബൈ: ഈ മാസം 29 മുതൽ സൗദി എംപ്ലോയ്മെന്റ് വിസകൾ ഇഷ്യു ചെയ്യുന്നതിനും ബയോ മെട്രിക് നിർബന്ധമാക്കി.

മെയ് 29 ആം തീയതി മുതൽ ജോബ് വിസ ഇഷ്യു ചെയ്യണമെങ്കിൽ തൊഴിലാളി നേരിട്ട് വി എഫ് എസ്‌ കേന്ദ്രങ്ങളിൽ പോയി ഫിംഗർ പ്രിന്റും മറ്റും നൽകണം.

ഇത് സംബന്ധിച്ച് സൗദി കോൺസുലേറ്റ് പ്രത്യേക നിർദ്ദേശം നൽകിയതായി മുംബൈ മൗലവി ട്രാവൽസ് മാനേജർ അബ്ദുല്ല അറേബ്യൻ മലയാളിയെ അറിയിച്ചു.

നിലവിൽ തൊഴിൽ വിസ സ്റ്റാംബ് ചെയ്യൽ വി എഫ് എസിലേക്ക് മാറ്റിയിട്ടില്ല. അതേ സമയം 29 ആം തീയതി മുതൽ കോൺസുലേറ്റിൽ തൊഴിൽ വിസ സ്റ്റാംബിംഗിനു സ്വീകരിക്കണമെങ്കിൽ അപേക്ഷകൻ നേരിട്ട് വി എഫ് എസ്‌ സെന്ററിൽ പോയി ഫിംഗർ പ്രിന്റും മറ്റും നൽകൽ നിർബന്ധമാകും.

വി എഫ് എസിൽ പോയി ബയോ മെട്രിക് നൽകാത്തവരുടെ തൊഴിൽ വിസ അപേക്ഷകൾ കോൺസുലേറ്റിൽ സ്റ്റാംബിംഗിനായി സ്വീകരിക്കില്ല എന്ന് കോൺസുലേറ്റ് മെസേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ വിസിറ്റ് , റെസിഡന്റ് വിസ ഇഷ്യു ചെയ്യൽ വിഎഫ് എസിലേക്ക് മാറ്റിയിരുന്നു. അപേക്ഷകർ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. ഇത് നിരവധി പ്രവാസികളെ പ്രയാസത്തിലാക്കിയ വാർത്ത അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആണ് ജോബ് വിസകൾക്ക് ബയോ മെട്രിക് വി എഫ് എസ്‌ കേന്ദ്രത്തിൽ പോയി സമർപ്പിക്കണം എന്ന നിബന്ധന വന്നിട്ടുള്ളത്.

വിസിറ്റ് വിസകൾക്കുള്ള ബയോ മെട്രിക് ലഭിക്കാൻ തന്നെ അപോയിന്റ്മെന്റ് ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിൽ ആണിപ്പോൾ ജോബ് വിസകൾക്കും ബയോ മെട്രിക് നിർബന്ധമാക്കിയിട്ടുള്ളത്. ജോബ് വിസ ഇഷ്യു ചെയ്യുന്നത് ഇപ്പോഴും കോൺസുലേറ്റിൽ നിന്ന് തന്നെയാണ്‌ എന്നത് മാത്രമാണ്‌ ഏക ആശ്വാസം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്