തിങ്കളാഴ്‌ച, ജൂൺ 8, 2026
JeddahTop Stories

രണ്ട് വർഷം മുമ്പ് മരിച്ച ഉമ്മയുടെ ഖബറിനരികിൽ ജീവിക്കുന്ന യുവാവിന്റെ കഥ ശ്രദ്ധേയമാകുന്നു

രണ്ട് വർഷം മുമ്പ് മരിച്ച തന്റെ മാതാവിന്റെ ഖബറിനരികെ ജീവിക്കുന്ന യുവാവിന്റെ കഥ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

അൾജീരിയക്കാരനായ ഇസ്മാഈൽ ബറാബഹ് എന്ന യുവാവാണ് തന്റെ ഉമ്മയുടെ ഖബറിടത്തിൽ നിന്ന് മാറാൻ കൂട്ടാക്കാതെ ഖബറിനരികിൽ തന്നെ ജീവിക്കുന്നത്.

തന്റെ ഉമ്മ മരിച്ചത് മുതൽ യുവാവിനു വലിയ തോതിൽ തന്നെ വിഷമം അനുഭവപ്പെടുകയും അത് ഹിസ്റ്റീരിയയായി മാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഏതായാലും ഇപ്പോൾ യുവാവിനെ ബന്ധപ്പെട്ട അധികാരികൾ മനസികാരോഗ്യ ചികിത്സക്ക് വിധേയമാക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണു വിവരം.

യുവാവ് തന്റെ മാതാവിന്റെ ഖബറിനരികെ കമിഴ്ന്ന് കിടക്കുന്ന ചിത്രം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്