തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിലെ വ്യവസായ പ്രമുഖൻ സീക്കോ ഹംസ മരിച്ചു

ജിദ്ദയിലെ പ്രമുഖ വ്യവസായിയായ മലപ്പുറം അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പൻ എന്ന സീക്കോ ഹംസ (66) കൊച്ചിയിൽ ഹോസ്പിറ്റലിൽ മരിച്ചു.

തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ജിദ്ദയിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ പരേതനെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നാലര പതിറ്റാണ്ട് മുമ്പ് ജിദ്ദയിൽ എത്തിയ സീക്കോ ഹംസ സീക്കൊ വാച്ച് കമ്പനിയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ബിസിനസ് മേഖലയിലേക്ക് തിരയുകയായിരുന്നു. ജിദ്ദയിലെ ഷിഫാ ബവാദി ഗ്രൂപ്പിൻറെ എംഡി കൂടിയായിരുന്ന ഹംസ സമൂഹിക മേഖലയിലെ പ്രമുഖ സാന്നിദ്ധ്യമായിരുന്നു.

മയ്യിത്ത് അഞ്ചച്ചവിടി പള്ളിശ്ശേരി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ബുധനാഴ്ച രാവിലെ 9 മണിക്ക് മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്