തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉർദുഗാനെ സൗദി കിരീടാവകാശി ഫോൺ ചെയ്ത് അഭിനന്ദിച്ചു

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കി പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയിബ് ഉർദുഗാനെ ഫോൺ ചെയ്ത് അഭിനന്ദിച്ചു.

ഉർദുഗാനു എല്ലാ ആശംസകളും നേർന്ന കിരീടാവകാശി തുർക്കി ജനതക്ക് എല്ലാ വിധ പുരോഗതിയും അഭിവൃദ്ധിയും നേർന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ ബിൻ സൽമാൻ രാജകുമാരൻ്റെ ആശംസകൾക്ക് ഉർദുഗാൻ പ്രത്യേകം നന്ദി അറിയിച്ചു.

ആകെ വോട്ടിൻ്റെ 52.14 ശതമാനം കരസ്ഥമാക്കിയായിരുന്നു ഉർദുഗാൻ വീണ്ടും തുർക്കി പ്രസിഡൻ്റയത്. 2014 ഓഗസ്റ്റ് മുതൽ ഉർദുഗാൻ തുർക്കി പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്