കുവൈത്തിൽ ഫാർമസികളിൽ ബില്ലുകൾ അറബിയിലായിരിക്കണം
കുവൈത്തിൽ ഫാർമസികളിലും ഫുഡ് സപ്ളിമെൻ്റ് കടകളിലും ബില്ലുകൾ അറബിയിലായിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഇതോടൊപ്പം സ്ഥാപനത്തെക്കുറിച്ചും ഉത്പന്നത്തെക്കുറിച്ചും ലഘു വിവരണം ബില്ലിൽ ഉണ്ടായിരിക്കണം.
വിൽക്കുന്ന ഉത്പന്നം മാറ്റി വാങ്ങാൻ അനുവദിക്കുന്ന കാലയളവ്, വാലിഡിറ്റി, ബാച്ച് നംബർ, കുവൈത്ത് ദീനാറിലുള്ള വില, ഒഫീഷ്യൽ സീൽ, സെയിൽസ്മാൻ്റെ ഒപ്പ് എന്നിവയെല്ലാം ബില്ലിൽ രേഖപ്പെടുത്തണം.
ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിലെ ജാഗ്രതക്ക് പുറമെ ഫുഡ് സപ്ളിമ്ൻ്റ് മേഖലകളിലെ സുതാര്യതയും അധികൃതർ ഇത് വഴി ലക്ഷ്യമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa