Monday, September 23, 2024
Top StoriesU A E

അബുദാബി ടിവി കാമറാമാൻ യമനിൽ കൊല്ലപ്പെട്ടു

അബുദാബി ടിവി കാമറാമാൻ സിയാദ് അൽ ശറബി യമനിൽ ഹൂത്തി അക്രമണത്തിൽ കൊല്ലപ്പെട്ടു. അൽ മൊഖയിലെ ഒരു തിരക്കേറിയ മാർക്കറ്റിൽ നടന്ന ബോംബ് സ്‌ഫോടനത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

രണ്ട് കുട്ടികളടക്കം 8 സിവിലിയന്മാരും അക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അബുദാബി ടിവി റിപ്പോർട്ടർ ഫൈസൽ അൽ ദഹ്ബാനിയടക്കം നിരവധി പേർക്ക് പരിക്കേറ്റു.

മീഡിയക്കാർക്കും സിവിലിയന്മാർക്കും എതിരെയുള്ള ഹൂത്തികളുടെ അക്രമങ്ങൾ ഇപ്പോഴും തുടരുകയാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്