റിയാദിൽ താപ നില ഇനിയും താഴുമെന്ന് പ്രവചനം
അടുത്ത മൂന്ന് ദിവസങ്ങളിൽ റിയാദ് പ്രവിശ്യയിൽ താപനില നിലവിലുള്ളതിനേക്കാൽ 7 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് ഹുസൈനി അറിയിച്ചു. മേഘാവൃതമായ കാലാവസ്ഥ നില നിൽക്കുമെന്നും തണുപ്പ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം റിയാദ് പ്രവിശ്യയിലെ പല ഭാഗങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മദീന പ്രവിശ്യയടക്കം കഴിഞ്ഞ ദിവസം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
