ജിദ്ദയിലെ ആദ്യ സിനിമാ തീയേറ്റർ തുറന്നു
ജിദ്ദയിലെ റെഡ് സീ മാളിലെ വോക്സ് സിനിമയുടെ ആദ്യ തീയേറ്റർ വൻ ജന പങ്കാളിത്തത്തിൽ കഴിഞ്ഞ ദിവസം തുറന്നു.
സൗദിയിൽ വൻ വിജയമാണു വോക്സ് സിനിമ അധികൃതർ പ്രതീക്ഷിക്കുന്നത്. 3.5 കോടി ജനങ്ങൾ ഒരു വർഷം സൗദിയിൽ സിനിമ കാണുമെന്നാണു സിനിമാ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തലുകൾ. 2030 ഓടു കൂടി 1.5 ബില്ല്യൻ ഡോളർ സിനിമാ മേഖലയിൽ നിന്ന് വരുമാനം പ്രതീക്ഷപ്പെടുന്നുണ്ട്.
അടുത്ത 5 വർഷത്തിനുള്ളിൽ 533 മില്ല്യൻ ഡോളർ മുടക്കിൽ രാജ്യത്തുട നീളം 600 തീയേറ്ററുകൾ ആരംഭിക്കാനാണു വോക്സ് സിനിമയുടെ പദ്ധതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
