ഒരേ സമയം പച്ചക്കറിക്കച്ചവടക്കാരനും അഭിഭാഷകനുമായി സൗദി പൗരൻ
ഒരേസമയം പച്ചക്കറി കച്ചവടവും അതോടൊപ്പം തന്നെ അഭിഭാഷകവൃത്തിയും ചെയ്യുന്ന സൗദി പൗരൻ വ്യത്യസ്തനാകുന്നു.
ഹാഇലിലെ ബന്ദർ ളഈഫി എന്ന സൗദി പൗരനാണ് പച്ചക്കറി കച്ചവടവും അതോടൊപ്പം തന്നെ അഭിഭാഷക വൃത്തിയും ഒരേസമയം മുന്നോട്ടു കൊണ്ടു പോകുന്നത്.
വർഷങ്ങൾക്കു മുമ്പ് ഹാഇലിലെ പച്ചക്കറി വ്യാപാര മേഖലയിൽ തൻറെ പിതാവിനോടൊപ്പം താൻ ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് ബന്ദർ പറഞ്ഞു. അന്ന് ജോലി ചെയ്യുന്ന സമയം തന്നെ പഠനവും മുന്നോട്ടുകൊണ്ടുപോവുകയും പിന്നീട് കോളേജിൽനിന്ന് നിയമത്തിൽ ഡിഗ്രി എടുക്കുകയും ചെയ്യുകയായിരുന്നു.
ഇപ്പോൾ പ്രതിദിനം ഫജർ നമസ്കാരത്തിന് ശേഷമാണ് ബന്ദർ മാർക്കറ്റിൽ എത്തുക. തുടർന്ന് കച്ചവടം കഴിഞ്ഞതിനുശേഷം തൻറെ കക്ഷികൾക്ക് വേണ്ടി അദ്ദേഹം കോടതിയിൽ അഭിഭാഷക വേഷത്തിൽ ഹാജരാക്കുകയും ചെയ്യും.
ഏതായാലും കഠിനാധ്വാനിയായ ഈ സൗദി പൗരനെക്കുറിച്ചുള്ള റിപ്പോർട്ട് സൗദി മീഡിയകളിൽ വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa