സൗദി പൈലറ്റുമാരുടെ ആകാശത്തെ കുസൃതി; സോഷ്യൽ മീഡിയ ശ്വാസം അടക്കിപ്പിടിച്ച് കണ്ട ആ വീഡിയോയുടെ യാഥാർഥ്യം ഇതാണ്
സൗദി തലസ്ഥാനത്ത് രണ്ട് സൗദി വിമാനങ്ങളുടെ പൈലറ്റുമാർ ഒപ്പിച്ച കുസൃതിയുടെ വീഡിയോ ലക്ഷക്കണക്കിനാളുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്.
സൗദി എയർലൈൻസിന്റെ B777-300 വിമാനവും ഫ്ലൈനാസിന്റെ A320 neo വിമാനവും റിയാദിലെ ജബൽ തുവൈഖിന്റെ മുകളിൽ എത്തിയപ്പോൾ രണ്ട് വിമാനങ്ങളും വെറും 60 മീറ്റർ മാത്രം അകലം പാലിച്ച് പറന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
സൗദി എയർലൈൻസ് പറത്തിയിരുന്നത് ക്യാപ്റ്റൻ മംദൂഹ് ബുഖാരിയും ഫ്ലൈനാസ് പറത്തിയിരുന്നത് ക്യാപ്റ്റൻ ഫഹദ് അൽ യഹ്യയും ആയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സംഭവമാണിതെന്ന രീതിയിലും ഇത്തരത്തിൽ അപകടകരമായ രീതിയിൽ പറത്താൻ പ്രത്യേക അനുമതി ലഭിച്ചിരിക്കാമെന്ന നിലയിലും പ്രചാരണം നടന്നിരുന്നു.
എന്നാൽ ഈ വീഡിയോ കഴിഞ്ഞ വർഷത്തെ സൗദി നാഷണൽ ഡേയോടനുബന്ധിച്ച് നടന്ന എയർ ഷോയിൽ നിന്നൂള്ളതാണെന്നതാണു വസ്തുത.
സൗദിയ ഏവിയേഷൻ അക്കൗണ്ടിൽ ഈ ദൃശ്യം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത് എന്ന് മാത്രം. ഇക്കാര്യം അക്കൗണ്ടിൽ പിറകെ സൂചിപ്പിക്കുന്നുണ്ട്.
ഏതായാലും അതി സാഹസികമായ ഈ വീഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ പതിനായിരങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ കണ്ടത്. സൗദിയ ഏവിയേഷൻ പുറത്ത് വിട്ട വൈറലായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa