മാതാപിതാക്കളെയും സഹോദരങ്ങളെയും വധിച്ച സഹോദരനെയും സഹോദരിയെയും വധശിക്ഷക്ക് വിധേയരാക്കി
മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വധിച്ച സഹോദരനെയും സഹോദരിയെയും മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ഹാരിസി, സഹോദരി ഉഹൂദ് എന്നിവരെയാണ് ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയത്.
പ്രതികൾ തങ്ങളുടെ മാതാപിതാക്കളെയും സഹോദരന്മാരെയും ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി മയക്കി ശേഷം വെടി വെച്ച് കൊല്ലുകയും മൃതദേഹം കത്തിക്കുകയുമായിരുന്നു
അത്താഴത്തിൽ ഉറക്ക ഗുളിക നൽകി പിറ്റേ ദിവസം രാവിലെ മാതാവിനെയും സഹോദരങ്ങളെയും വെടി വെച്ച് കൊന്നു. ശേഷം മൃതദേഹങ്ങൾ അവരുടെ ഉടമസ്ഥതയിലുള്ള വിശ്രമ കേന്ദ്രത്തിലേക്ക് കൊണ്ട് പോയി. പിതാവിനെ അവിടേക്ക് വരുത്തി അദ്ദേഹത്തെയും നിറയൊഴിച്ച് കൊന്നു.
ശേഷം പെട്രോൾ ഒഴിച്ചും ഗ്യാസ് തുറന്ന് വിട്ടും പ്രതികൾ വിശ്രമ കേന്ദ്രം നാല് മൃതദേഹങ്ങൾ സഹിതം കത്തിക്കുകയുമായിരുന്നു.
പ്രതികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും കുറ്റം സ്ഥിരീകരിക്കുകയും ചെയ്തതിനെത്തുടർന്ന് കോടതി രണ്ട് പേർക്കും വധശിക്ഷ വിധിക്കുകയും തിങ്കളാഴ്ച മക്ക പ്രവിശ്യയിൽ രണ്ട് പേരുടെയും വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
