തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

കാത്തിരിപ്പ് വിഫലം; ആലുവയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

ആലുവ മാർക്കറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മാർക്കറ്റിന് പിറകിലത്തെ മതിലിന് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

നേരത്തെ, പെൺകുട്ടിയുമായി പോയ പ്രതി കുട്ടിയെ മാർക്കറ്റിന് സമീപത്താണ് ഉപേക്ഷിച്ചതെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.

കഴിഞ്ഞ 20 മണിക്കൂറിലേറെയായി ഈ അഞ്ചര വയസുകാരിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പോലീസ്.

ഇന്നലെ വൈകിട്ട് 3.30 യോടെയാണ് ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകളെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി അഫ്സാക്ക് ആലം തട്ടിക്കൊണ്ടു പോയത്.

പ്രതി കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി സ്ഥിരമദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്നും സമീപവാസിയും പ്രതികരിച്ചു. ഇന്നലെ വൈകിട്ട് കുട്ടികള്‍ കളിക്കുമ്പോള്‍ അഫ്‌സാക്ക് സ്ഥലത്ത് ഉണ്ടായിരുന്നു എന്നും സമീപവാസി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും മദ്യലഹരിയില്‍ ആയതുകൊണ്ട് പെണ്‍കുട്ടിയെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചില്ല.

കുട്ടിയുടെ അമ്മ ഉണങ്ങാനിട്ട തുണിയെടുക്കാന്‍ പോയ സമയത്താണ് ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. പ്രതിയ്വ് പ്രദേശവാസികള്‍ക്കൊന്നും മുൻ പരിചയമില്ല. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ താമസം തുടങ്ങിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്