കുവൈത്ത് ആഴത്തിലുള്ള സാംബത്തിക പരിഷ്ക്കരണം നടപ്പാക്കണമെന്ന് ഐ എം എഫ്
കുവൈത്ത് ആഴത്തിലുള്ള സാംബത്തിക പരിഷക്കരണം നടപ്പാക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി ആവശ്യപ്പെട്ടു. ഭാവി തലമുറക്ക് കൂടെ പ്രയോജനമാകുന്ന രീതിയിൽ എണ്ണ രഹിത വരുമാന മേഖലകളിൽ വളർച്ച നേടേണ്ടതുണ്ടെന്നും ഐ എം എഫ് അഭിപ്രായപ്പെട്ടു.
2020 ൽ കുവൈത്തിൻ്റെ എണ്ണ രഹിത മേഖലകളിലെ വളർച്ച 3.5 ശതമാനമായിരിക്കണമെന്നും ഐ എം എഫ് അഭിപ്രായപ്പെട്ടു.
എണ്ണ രഹിത മേഖലകളിലെ വരുമാനത്തിനായി ടാക്സ് നടപ്പാക്കുന്നതടക്കം എം എം എഫ് നിർദ്ദേശത്തിലുണ്ട്. നിലവിൽ മറ്റു ഗൾഫ് രാജ്യങ്ങൾ വാറ്റും സെലക്ടീവ് ടാക്സും നടപ്പാക്കിയിട്ടും കുവൈത്ത് ഇത് വരെ അവ നടപ്പാക്കിയിട്ടില്ലെന്നതാണു വസ്തുത.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa