Sunday, September 22, 2024
Saudi ArabiaTop Stories

വീണ്ടും കഅബ കഴുകൽ ചടങ്ങിൽ ഭാഗമായതിൽ കൃതാർഥനായി യൂസുഫലി

കഅബ കഴുകൽ ചടങ്ങിന് തന്നെ ക്ഷണിച്ച സൗദി ഭരണാധികാരികൾക്ക് നന്ദി പറഞ്ഞ് പ്രമുഖ വ്യവസായി എം എ യൂസുഫലി.

ലോക മുസ്‌ലിംകളുടെ ആരാധനാ ദിശയായ വിശുദ്ധ ക അബ കഴുകൽ ചടങ്ങിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രമാണെന്നും യൂസുഫലി പറഞ്ഞു.

ഇന്ന് ഫജ്ർ നമസ്ക്കാരാനന്തരം ആയിരുന്നു ക അബ കഴുകൽ ചടങ്ങ് നടന്നത്.

മക്ക ഡെപ്യൂട്ടി ഗവർണ്ണർ ബദർ ബിൻ സുൽത്താൻ രാജകുമാരന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ  ശൈഖ് സുദൈസ് അടക്കമുള്ള പ്രമുഖ പണ്ഡിതരും സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ വിശിഷ്ട വ്യക്ത്വിത്വങ്ങളും പങ്കെടുത്തു.

ഇന്ന് നടന്ന ക അബ കഴുകൽ ചടങ്ങിനനെക്കുറിച്ചും കഴുകാൻ ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും അറിയാനും കഴുകുന്നത് കാണാനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
https://arabianmalayali.com/2023/08/02/47026/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്