നാല് തരം നിയമ ലംഘനങ്ങളെക്കുറിച്ചും പിഴയെക്കുറിച്ചും വ്യക്തമാക്കി സൗദി ട്രാഫിക് വിഭാഗം
കേട് വന്നതോ വ്യക്തതയില്ലാത്തതോ ആയ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവർക്ക് 2000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ യഥാ സ്ഥാനത്ത് ഫിറ്റ് ചെയ്യാത്തവർക്കും 2000 റിയാൽ വരെ പിഴ ലഭിക്കും.
ടണലുകൾക്കകത്ത് ലൈറ്റ് തെളിയിക്കാതെ വാഹനം ഓടിച്ചാൽ 900 റിയാൽ വരെ പിഴ ലഭിക്കും.
രണ്ട് വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിക്കാതിരുന്നാൽ 300 റിയാൽ പിഴ ചുമത്തുമെന്നും മുറൂർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa