Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ കുരങ്ങുകൾക്ക് തീറ്റ നൽകിയ പൗരന് 500 റിയാൽ പിഴ

സൗദിയിൽ ബബൂൺ വർഗ്ഗത്തിൽ പെട്ട കുരങ്ങുകൾക്ക് തീറ്റ നൽകിയയാൾക്ക് 500 റിയാൽ പിഴ ചുമത്തിയതായി നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് അറിയിച്ചു.

പരിസ്ഥിതി നിയമലംഘനത്തിനാണ് പിഴ ചുമത്തിയത്. നിയമം ലംഘിച്ച് ഇയാൾ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് നടപടി.

കറുത്ത നിറത്തിലുള്ള ലെക്‌സസ് കാറിലെത്തിയ ഇയാൾ ചുരത്തിൽ വെച്ച് കുരങ്ങുകൾക്ക് ഭക്ഷണം ഇട്ടു കൊടുക്കുകയായിരുന്നു. ഇത് കണ്ട് കുരങ്ങുകൾ കൂട്ടത്തോടെ ഓടിയെത്തുകയും ഇയാൾ നൽകിയ ഭക്ഷണം കഴിക്കുകയും ചെയ്തു.

കാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ പരിശോധിച്ച് ആളെ കണ്ടെത്തിയാണ് പിഴ ചുമത്തിയത്. സംഭവത്തിന്റെ വീഡിയോ നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫ് പുറത്തു വിട്ടു.

വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa