തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ നേടി റൊണാൾഡോ; അൽ നസ്ർ ഫൈനലിൽ
അബ്ഹ: അറബ് ക്ലബ് ചാംബ്യൻഷിപ്പ് (കിംഗ് സൽമാൻ കപ്പ്) സെമി ഫൈനലിൽ ഇറാഖി ക്ലബ് അൽ ശുർത്വയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോല്പിച്ച് റൊണാൾഡോയുടെ അൽ നസ്ർ ഫൈനലിൽ പ്രവേശിച്ചു.
75 ആം മിനുട്ടിൽ ലഭിച്ച പെനാൽട്ടി വലയിലാക്കിയാണ് റൊണാൾഡോ അൽ നസ്റിന്റെ രക്ഷകനായത്.
സാദിയോ മാനെയെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു അൽ നസ് റിനു പെനാൽട്ടി അനുവദിച്ച് കിട്ടിയത്.
ഇതോടെ, അവസാനം കളിച്ച നാല് മത്സരങ്ങളിലും റൊണാൾഡോ അൽ നസ്റിനു വേണ്ടി ഗോൾ നേടി എന്നത് അദ്ദേഹത്തിന്റെ വിമർശകരെ ഇപ്പോൾ നിശബ്ദരാക്കിയിരിക്കുകയാണെന്ന് തന്നെ പറയാം.
ഇന്ന് അൽ ഹിലാലും അൽ ശബാബും തമ്മിലുള്ള സെമി മത്സരത്തിലെ വിജയികളെയാണ് അൽ നസ്ർ ഫൈനലിൽ നേരിടുക.
അൽ നസ്രിനെ ഫൈനലിൽ എത്തിച്ച റൊണാൾഡോയുടെ ഗോൾ കാണാം വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa