Sunday, September 22, 2024
Saudi ArabiaTop Stories

വാഹനങ്ങൾ പെട്ടെന്ന് തെന്നുന്നതിന് ഇടയാക്കുന്ന 6 കാരണങ്ങൾ വ്യക്തമാക്കി മുറൂർ

സൗദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, റോഡിൽ പെട്ടെന്ന് വാഹനം തെന്നിമാറുന്നതിന് കാരണമാകുന്ന ആറ് കാരണങ്ങൾ വ്യക്തമാക്കി.

കനത്ത മഴ, അനുചിതമായതോ അപര്യാപ്തമായതോ ആയ ടയറുകളുമായി ഓടുന്ന വാഹനം, അല്ലെങ്കിൽ അനുവദനീയമായ വേഗതയേക്കാൾ ഉയർന്ന വേഗതയിലുള്ള ഡ്രൈവിംഗ് എന്നിവ ഈ ഘടകങ്ങളിൽ ഉൾപ്പെടുന്നു.

കൂടാതെ, പാതകൾ മാറുമ്പോൾ ട്രാഫിക്ക് ലൈറ്റുകൾ ഉപയോഗിക്കുന്നതിലെ പരാജയം, സമഗ്രമായ ആനുകാലിക വാഹന പരിശോധന (ഫഹ്സ്) നടത്തുന്നതിൽ പരാജയപ്പെടൽ, ഡ്രൈവിംഗിൽ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിക്കൽ എന്നിവയും പെട്ടെന്നുള്ള വാഹനങ്ങളുടെ തെന്നലിനു കാരണമാകുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു.

അതേ സമയം സീറ്റ് ബെൽറ്റ്‌ ധരിക്കേണ്ടതിന്റെ ആവശ്യകതയും ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.

സീറ്റ് ബെൽറ്റ്‌ ധരിക്കുന്നത്, വാഹനത്തിനു പുറത്തേക്ക് തെറിക്കുന്നതിൽ നിന്നും സ്റ്റിയറിംഗിലും ഡോറിലും മറ്റും ഇടിക്കുന്നതിൽ നിന്നും ഫ്രണ്ട് ഗ്ലാസിൽ ഇടിക്കുന്നതിൽ നിന്നും യാത്രക്കാരെ തടയുന്നുവെന്നും മുറൂർ വ്യക്തമാക്കി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്